പരിസ്ഥിതി സംരക്ഷിച്ചാകണം വികസനങ്ങൾ -ഗോപാൽ റായ്

0

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടാകണം വികസനപ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. വന നിയമം 1927, വായു സംരക്ഷണ നിയമം, ജല നിയമം എന്നിവയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് സംസാരിക്കുകയായിരുന്നു ഗോപാൽ റായ്.
പ്രകൃതിയുടെ സന്തുലിത അവസ്ഥ കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും നാളെ പ്രകൃതി രോഷം ഉണ്ടായാൽ നമ്മളെ സംരക്ഷിക്കാൻ ഒന്നിനും ആകില്ലെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടത്തുന്നത് പ്രകൃതിയെ നശിപ്പിച്ചാവരുതെന്നും കേന്ദ്രം വികസനങ്ങൾക്ക് മാത്രമാണ് ഊന്നൽ നൽകുന്നതെന്നും ഗോപാൽ റായ് കുറ്റപ്പെടുത്തി.

കാട് അനധികൃതമായി കയ്യേറുകയോ മരങ്ങൾ മുറിക്കുകയോ ചെയ്താൽ മുമ്പ് ആറ് മാസം വരെ തടവ് ശിക്ഷ കിട്ടുമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ശിക്ഷ 500 രൂപ പിഴയിലേക്ക് മാത്രമാക്കി കുറച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം, 1984ലെ വായു സംരക്ഷണ നിയമം, 1974ലെ ജല നിയമം എന്നിവ ലംഘിച്ചാലും പിഴ അടച്ചാൽ മതിയാകും എന്ന ഭേദഗതിയും വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here