സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരെ എക്‌സൈസ് വകുപ്പിന് പരാതി

0

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരെ എക്‌സൈസ് വകുപ്പിന് പരാതി. മരിച്ച ആളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് പരാതി. സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിനെതിരെ എക്‌സൈസ് വകുപ്പ് നോട്ടീസയച്ചു.

ആ​​ന്‍റണി റോ​ഡ്രി​ഗ​റ​സ് എ​ന്ന വി​വാ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മും​ബൈ സ്വ​ദേ​ശി ആ​​ന്‍റണി ഗാ​മ​യു​ടെ പേ​രി​ലാ​ണ് വ​ട​ക്ക​ന്‍ ഗോ​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പു​തു​ക്കി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ 2021 മേ​യി​ല്‍ ഗാ​മ മ​രി​ച്ചെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

2021 ഫെ​ബ്രൂ​വ​രി​യി​ലാ​ണ് സോ​യി​ഷ് ഇ​റാ​നി സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഗോ​വ​യി​ലെ നി​യ​മ​പ്ര​കാ​രം റ​സ്റ്റോ​റന്‍റാ​യി മാ​റാ​തെ ലൈ​സ​ന്‍​സ് ല​ഭി​ക്കി​ല്ലെ​ന്നു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ന് ക​ഫേ മാ​ത്ര​മാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ സോ​യി​ഷ് ഇ​റാ​നി അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ന്‍​സ് സ​മ്പാ​ദി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here