പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

0

ന്യൂഡൽഹി: പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രായപരിധി 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തണമെന്നും സിഗരറ്റ് പായ്ക്കറ്റ് പൊട്ടിച്ച് വില്‍ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

പു​ക​വ​ലി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​രാ​യ ശു​ഭം അ​വ​സ്തി, സ​പ്ത ഋ​ഷി മി​ശ്ര എ​ന്നി​വ​രാ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പ​ബ്ലി​സി​റ്റി വേ​ണ​മെ​ങ്കി​ൽ, ഒ​രു ന​ല്ല കേ​സ് വാ​ദി​ക്കു​വെ​ന്നും പ​ബ്ലി​സി​റ്റി​ക്ക് താ​ൽ​പ്പ​ര്യ ഹ​ർ​ജി​ക​ൾ ഫ​യ​ൽ ചെ​യ്യ​രു​തെ​ന്ന് ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. എ​സ്.​കെ. കൗ​ൾ, സു​ധാ​ൻ​ഷു ധൂ​ലി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here