ചിമ്പുവിന്റെ ആയിരം അടി വലിപ്പമുള്ള ബാനർ; അനധികൃതമെന്ന് കണ്ടെത്തിയതോടെ നീക്കം ചെയ്ത് പൊലീസ്

0

ഹൻസിക നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാ. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകർ മധുരയിൽ ആയിരം അടി വലിപ്പമുള്ള ഒരു ബാനർ നിർമ്മിച്ചു. ഈ ബാനറാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

ആയിരം അടി വലിപ്പമുള്ള ഈ ബാനറിന്റെ വീഡിയോ തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യം എന്ന രീതിയിലായിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ബാനർ സ്ഥാപിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാനർ അനധികൃതമായാണ് സ്ഥാപിച്ചതെന്നുകണ്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇത് നീക്കം ചെയ്തു.

മഹാ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലാണ് ചിമ്പു എത്തുന്നത്. മാനാട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സിലമ്പരസൻ ചിത്രമാണ് മഹാ. ഇതാണ് ആ?യിരം അടി വലിപ്പമുള്ള ബാനർ സ്ഥാപിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. യു.ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത്, കരുണാകരൻ, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

LEAVE A REPLY

Please enter your comment!
Please enter your name here