കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു തീപിടിച്ചു

0

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു തീപിടിച്ചു. രാവിലെ 8.50ന് ആയിരുന്നു സംഭവം. കാൻസർ സെന്റർ നിർമ്മാണത്തിനുള്ള എംസാൻഡ് കൊണ്ടുവന്ന ലോറിക്കാണ് തീപിടിച്ചത്. ലോഡ് ഇറക്കിയ ശേഷം നിർത്തിയിട്ടിരിക്കുകയായിരുന്നു.

സ്‌കൂൾ സമയത്തു ടിപ്പർ വാഹനങ്ങൾ നിർത്തിയിടണമെന്ന നിർദേശമുള്ളതിനാലാണ് ഈ സമയം വാഹനം നിർത്തിയിട്ടത്. തീ പിടിക്കുമ്പോൾ ഡ്രൈവർ സ്ഥലത്തുണ്ടായിരുന്നില്ല. ദൃക്‌സാക്ഷികൾ വിളിച്ച് അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കാലടി സ്വദേശി അക്‌ബർ അലി(31) എന്ന ആളുടേതാണ് ടിപ്പർ ലോറി

LEAVE A REPLY

Please enter your comment!
Please enter your name here