പഞ്ചായത്ത് ഓഫീസിലെ ജനസേവന കേന്ദ്രത്തിനുള്ളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവന കേന്ദ്രത്തിനുള്ളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(38)യാണ് മരിച്ചത്. തിങ്കളാഴ്‌ച്ച വൈകിട്ട് ജോലികഴിഞ്ഞ് ഏറെ നേരമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് വള്ളിക്കുന്നം പൊലീസിൽ പാരാതി നൽകിയിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ഓഫീസിന്റെ പരിധിയിൽ തന്നെ ഫോൺ ഉണ്ടെന്ന് കണ്ടത്തി. തുടർന്ന് രാത്രി 11ഓടെ ജനസേവനകേന്ദ്രം തുറന്ന് നടത്തിയ പരിശോധനയിൽ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബപ്രശ്നങ്ങളും, കടബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ചുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർട്ടറിയിലേക്ക് മാറ്റി.കോവിഡ് പരിശോധന ഫലം വന്നതിന് ശേഷം പോസ്റ്റ്മോർട്ടം നടത്തും.ഏകമകൻ കാർത്തിക്

Leave a Reply