ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടി മീന

0

ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടി മീന. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമായിരുന്നു വിദ്യസാഗറെന്നും വിഷമഘട്ടത്തിൽ പിന്തുണയുമായെത്തിയ എല്ലാവർക്കും നന്ദി പറയുന്നുവെന്നും മീന കുറിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാൽപത്തിയെട്ടു വയസ്സായിരുന്നു.

ഭർത്താവിനെ കുറിച്ചുള്ള മീനയുടെ കുറിപ്പ് ഇങ്ങനെ

താങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി. ഞങ്ങളുടെയെല്ലാം മനസ്സിൽ എന്നും താങ്കളുണ്ടായിരിക്കും. സ്‌നേഹവും പ്രാർത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവർക്ക് നന്ദി പറയാൻ ഞാനും എന്റെ കടുംബവും ഈ അവസരത്തിൽ ആഗ്രഹിക്കുകയാണ്. ഞങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്.

സ്‌നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാൽ ഞങ്ങൾ വളരെ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു- മീന കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here