പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധവുമായി പ്രവർത്തകർ

0

മംഗളൂരു: യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധവുമായി പ്രവർത്തകർ. പാർട്ടി പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങിയത്.

പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ ബിജെപി നേതാക്കളെ പ്രവർത്തകർ അനുവദിച്ചില്ല. പ്രവീൺ നെട്ടാരുവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പി.യുമായ നളിൻ കുമാർ കട്ടീലിനെയും മന്ത്രി വി. സുനിൽ കുമാറിനെയും പ്രവർത്തകർ തടഞ്ഞുവെച്ചു. ഇരുവരുടെ കാറുകൾ തടഞ്ഞുനിർത്തി ജനക്കൂട്ടം പ്രതിഷേധിച്ചു.
സർക്കാർ പ്രതിരോധത്തിലായതോടെ ബൊമ്മെ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം റദ്ദാക്കി. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ആഘോഷ റാലിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ചിക്കമംഗളൂരുവിൽ യുവമോർച്ച പ്രവർത്തകർ സംഘടനയിൽനിന്ന് കൂട്ടത്തോടെ രാജിവെച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുമ്പോഴായിരുന്നു ഇത്.

Leave a Reply