പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തും വിധം ആം ആദ്മി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോക്ക് റെഡ്ഫ്‌ളാഗ് നൽകി ട്വിറ്റർ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തും വിധം ആം ആദ്മി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോക്ക് റെഡ്ഫ്‌ളാഗ് നൽകി ട്വിറ്റർ.ശനിയാഴ്ച, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിക്കു നൽകിയ യാത്രയയപ്പിന്റെ വിഡിയോയിലെ ഭാഗമാണ് വിവാദത്തിന് ആധാരം.

രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയിൽ നോക്കുകയാണെന്ന് സൂചിപ്പിച്ചാണ് ആം ആദ്മി പാർട്ടി നേതാവ് വിഡിയോ ട്വീറ്റ് ചെയ്തത്. എന്നാൽ ഈ വിഡിയോ യഥാർത്ഥമല്ലെന്നും എഡിറ്റ് ചെയ്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സന്ദർഭത്തിന് അനുയോജ്യമല്ലെന്നും സൂചിപ്പിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here