ബിഹാറിലെ ബെൽവ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിനു തീപിടിച്ചു

0

ബിഹാർ: ബിഹാറിലെ ബെൽവ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. എഞ്ചിൻ ഭാഗത്തുണ്ടായ തീ മറ്റിടങ്ങളിലേക്ക് പകരാത്തതിനാൽ ആളപായങ്ങളൊന്നുമില്ല.

റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് തീ പിടിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here