ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക്

0

മൈസുരു: കെബി ക്രോസ് 456 കെഎം എന്ന സിനിമയുടെ ഷൂട്ടിഗ് മൈസുരുവിൽ പുരോഗമിക്കുന്നതിനിടയിലേക്ക് ഗ്രാനൈറ്റ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. സിനിമയുടെ ക്യാമറ മാൻ ശ്യാം സി മോഹൻ, സുഭാഷ്, ജാഫർ എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുറിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു.

പരിക്കുകൾ ഗുരുതരമായതിനാൽ ശ്യാമിനെയും സുഭാഷിനെയും അവിടെ നിന്നും തൃശ്ശൂരിൽ എലൈറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യാമിന് ശസ്ത്രക്രിയ നടത്തി. സുഭാഷിനെയും ഇതേ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ചിത്രത്തിലെ നായകൻ ജാഫറിനെ വയനാടും ചികിൽസയിലാണ്. അപകടത്തിൽ നിന്നും സംവിധായകനും മറ്റു അണിയറപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഷൂട്ടിങ്ങിന് ഉപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരങ്ങളും പൂർണ്ണമായും നശിച്ചു. ആർ എസ് രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് കെബി ക്രോസ് 456കെഎം. സർഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക ഷൂട്ടിങ് നിർത്തിവെച്ച് അണിയറ പ്രവർത്തകർ നാട്ടിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here