15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പീരുമേട്‌ സ്വദേശി അറസ്‌റ്റില്‍

0

മാന്നാര്‍: 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പീരുമേട്‌ സ്വദേശി അറസ്‌റ്റില്‍. പീരുമേട്‌ ഉപ്പുതറ ചീന്തലാര്‍ ഡിവിഷനില്‍ ചിന്താ ഭവനില്‍ അഭിലാഷി(അഭി-21)നെയാണ്‌ മാന്നാര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെയാണ്‌ പീഡിപ്പിച്ചത്‌. കഴിഞ്ഞ നാലിന്‌ വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന്‌ കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഉപ്പുതറയിലുള്ള വീട്ടില്‍ നിന്നും വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്‌. പോക്‌സോ നിയമപ്രകാരം കേസെടുത്തു. എസ്‌.എച്ച.്‌ഒ: ജി.സുരേഷ്‌കുമാര്‍, എസ്‌.ഐ: അഭിരാം, ഗ്രേഡ്‌ എസ്‌.ഐ: ശ്രീകുമാര്‍, സി.പി.ഒമാരായ സിദ്ദീക്ക്‌ ഉല്‍ അക്‌ബര്‍, സുനില്‍കുമാര്‍, സ്വര്‍ണരേഖ ചേര്‍ന്നാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here