ഞങ്ങള്‍ ഷിന്‍ഡെയ്‌ക്കൊപ്പം; 34 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി; ശിവസേന പിളര്‍പ്പിലേക്ക്

0

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തന്റെ എംഎല്‍മാരുമായി ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ രംഗത്ത് .തന്റെ കൂടെയുളള 34 എംഎല്‍എമാരുടെ പട്ടികയും ഷിന്‍ഡെ പുറത്തുവിട്ടു. ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി.

ഷിന്‍ഡെയ്‌ക്കൊപ്പമുളള എംഎല്‍എമാര്‍ വൈകിട്ട് അഞ്ചു മണിക്കുളളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന മുഖ്യമന്ത്രിയുടെ അന്ത്യശാസനം തളളിക്കളഞ്ഞുക്കൊണ്ടാണ് ഷിന്‍ഡെയുടെ ഈ നീക്കം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ എട്ട് മന്ത്രമാര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യഥാര്‍ഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഷിന്‍ഡെ പുതിയ ചീഫ് വിപ്പിനെ നിയമിക്കുകയും നിലവിലെ ചീഫ് വിപ്പ് സുനില്‍ പ്രഭുവിനെ മാറ്റി ഭാരത് ഗോവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുക്കുകയും ചെയ്തു. തനിക്ക് സ്വതന്ത്ര എംഎല്‍എമാരുള്‍പ്പെടെ 46 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന പാര്‍ട്ടിയോഗം നിയമ വിരുദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here