കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിൻ്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി

0

കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിൻ്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി. വിദേശവനിതയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങി മരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി സാക്ഷി കോടതിയിൽ മൊഴി മാറ്റി നൽകി.

വിദേശവനിതയുടെ ശരീരത്തിൽ കണ്ടെത്തിയ ഏക കോശ ജീവികളും, ആറ്റിലെ വെള്ളത്തിലെ ഏക കോശ ജീവികകളും സമാനമായിരുന്നു. സാധാരണ മുങ്ങി മരണത്തിൽ ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്നും. അതിനാൽ വിദേശവനിത മുങ്ങി മരിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ലെന്നും സാക്ഷി മൊഴി നൽകി.

കൂടാതെ മരണപ്പെട്ട വിദേശവനിതയുടെ ശരീരത്തിൽ നിന്നും പ്രതികളുടെ ബീജം അണ്ടെത്തുവാൻ കഴിഞ്ഞില്ലെന്നും സാക്ഷി പറഞ്ഞു. സാധാരണ ബീജത്തിന്റെ സാനിധ്യം ഉണ്ടെങ്കിൽ ഒരു വർഷം വരെയും മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ കാണാൻ സാധിക്കുമെന്നും സാക്ഷി മൊഴി നൽകി. ഇതേ തുടർന്നാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here