ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർമാർ നിർദേശിച്ച വിവിധ രോഗികൾക്ക് മുമ്പിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണു ലക്ഷദ്വീപ് ഭരണകൂടം എയർ ആംബുലൻസ് നിഷേധിച്ചത്

0

തേങ്ങ തലയിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ ഉൾപ്പെടെ ആശുപത്രിയിൽ എത്താൻ ആറു രോഗികൾ എയർ ആംബുലൻസിനായി കാത്തിരിക്കുമ്പോൾ കേന്ദ്രമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ റെഡി. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർമാർ നിർദേശിച്ച വിവിധ രോഗികൾക്ക് മുമ്പിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണു ലക്ഷദ്വീപ് ഭരണകൂടം എയർ ആംബുലൻസ് നിഷേധി ച്ചത്. അതേസമയം ദ്വീപ് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാറിന് അടുത്ത ദ്വീപിലേക്ക് പോകാനായി എയർ ആംബുലൻസായ ഹെലികോപ്റ്റർ സർവീസ് സജ്ജമാക്കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ഗ​ത്തി സ്വ​ദേ​ശി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ തേ​ങ്ങ വീ​ഴു​ക​യും അ​ഗ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. കു​ട്ടി ഛർ​ദ്ദി​ക്കു​ക​യും നി​ല വ​ഷ​ളാ​കു​ക​യും ചെ​യ്ത​തോ​ടെ മാ​താ​പി​താ​ക്ക​ൾ എ​യ​ർ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ലി​കോ​പ്റ്റ​ർ വ​രാ​ൻ വൈ​കു​മെ​ന്നും കാ​ലാ​വ​സ്ഥ പ്ര​ശ്ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ ഇന്നലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച് കു​ട്ടി​യെ കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു.

ഇ​തി​നി​ട​യി​ലാ​ണ് രാ​വി​ലെ 10.30 യോ​ടെ ക​വ​ര​ത്തി​യി​ൽ​നി​ന്ന് വി​നോ​ദ സ​ഞ്ചാ​ര ദ്വീ​പാ​യ ബം​ഗാ​ര​ത്തി​ലേ​ക്ക് കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​ത്. പി​ന്നീ​ട് ഉ​ച്ച​യോ​ടെ മ​ന്ത്രി​യു​മാ​യി അ​ഗ​ത്തി​യി​ലേ​ക്കും എ​ത്തി. ചെ​ത്ത് ല​ത്ത്, ആ​ന്ത്രോ​ത്ത്, അ​മി​നി ദ്വീ​പു​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ചോ​ളം രോ​ഗി​ക​ൾ എ​യ​ർ ആ​ബു​ല​ൻ​സി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ മാ​ത്ര​മാ​ണ് ആ​ശ്ര​യം. ര​ണ്ട് എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ ഉ​ണ്ട​ങ്കി​ലും ദ്വീ​പു​കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞു മാ​ത്ര​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

LEAVE A REPLY

Please enter your comment!
Please enter your name here