വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാടൻ റേഷനരി പിടികൂടി

0

പാലക്കാട്: വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാടൻ റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്‍റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. വാളയാറിൽ സ്റ്റാർ കോളനിയിലെ റസാഖിന്‍റെ വീടിനോടു ചേർന്നുള്ള ഷെഡിൽ ആയിരുന്നു റേഷനരി സൂക്ഷിച്ചിരുന്നത്.

വാളയാർ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ സ്ഥലത്തെത്തി അരി കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽനിന്നും എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്‍റെ മൊഴി. കളർ ചേർത്ത് വിലകൂട്ടി വിൽക്കാൻ എത്തിച്ചത് എന്നാണ് പോലീസിന്‍റെ സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here