നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പുരോഗമിക്കുന്നു

0

ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പുരോഗമിക്കുന്നു. രാവിലെ 11 മണിയോടെയാണ് രാഹുല്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. രാഹുലിനൊപ്പമെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇ.ഡി ഓഫീസിനു മുന്നില പ്രതിഷേധിച്ചു.

നേതാക്കളെയൂം പ്രവര്‍ത്തകരെയും പോലീസ് ക്‌സ്റ്റഡിയിലെടുത്തു. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അധിര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗോഗോയ്, ദീപേന്ദ്രര്‍ സിംഗ് ഹൂഡ, രഞ്ജിത് രാജന്‍, ഇമ്രാന്‍ പ്രതാപ്ഗഡി തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

മോദി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യ തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെതിരെ ഒരു കേസുമില്ല. ഇത് കെട്ടിച്ചമച്ചതാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിയമം ദുരുപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഇ.ഡി നിയമം പാലിക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഇ.ഡി നിയമം പാലിക്കുന്നില്ല. എന്താണ് രാഹുലിനെതിരായ കുറ്റമെന്ന് ഞങ്ങള്‍ നിരന്തരം ചോദിച്ചിട്ടും അവര്‍ മറുപടി നല്‍കുന്നില്ല. ഏത് പോലീസ് ഏജന്‍സിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവര്‍ക്ക് മറുപടിയില്ല. എഫ്‌ഐആറിന്റെ പകര്‍പ്പ് ചോദിച്ചിട്ട് ലഭിക്കുന്നില്ലെന്നൂം ചിദംബരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here