കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പരസ്യമായി തമ്മിലടിച്ചുകൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പരസ്യമായി തമ്മിലടിച്ചു

0

കോട്ടയം: കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പരസ്യമായി തമ്മിലടിച്ചു. വാഴൂരിലും നെടുംകുന്നത്തുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍തല്ലിയത്.

വാഴൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്ററും ടി.കെ. സുരേഷ് കുമാറും തമ്മിലായിരുന്നു കയ്യാങ്കാളി. ഞായറാഴ്ചയായിരുന്നു സംഭവം. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. നെടുംകുന്നത്ത് ഐ.എന്‍.ടി.യു.സി നേതാവ് ജിജി പോത്തന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടന്‍ എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തന്നെ പാര്‍ട്ടി പരിപാടികളിലേക്ക് വിളിക്കുന്നില്ലെന്ന് ജിജി പോത്തന്റെ പരാതിയുണ്ടായിരുന്നു. ഈ തര്‍ക്കമാണ് റോഡരികിലെ അടിപിടിയില്‍ കലാശിച്ചത്. ഒടുവില്‍ നാട്ടുകാരും സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. വാഴൂരിലെ പ്രശ്‌നത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അവിടെ സംഘടനാപരമായ പ്രശ്‌നങ്ങളില്ലെന്നും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. വാര്‍ത്തയറിഞ്ഞപ്പോള്‍ വിവരങ്ങള്‍ തിരക്കിയെന്നും സംഭവത്തില്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നെടുംകുന്നത്തെ പ്രശ്‌നത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here