കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു

0

കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ വിഷ്ണു (മോനൂട്ടൻ 23) വിനെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ആക്രമണ കേസുകളിലെ പ്രതിയാണ്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ കാപ്പ ചുമത്തിയിരുന്നു. കാപ്പ ഉത്തരവില്‍ എല്ലാ ശനിയാഴ്ചയും ഡി.വൈ.എസ്.പി മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ വ്യവസ്ഥ ലംഘിച്ച് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത്ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here