ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്നഎഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള 11 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

0

എഡ്ജ്ബാസ്റ്റൺ: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്നഎഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള 11 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് ക്രെയ്ഗ് ഓവർടണെ ഒഴിവാക്കിയപ്പോൾ സീനിയർ പേസർ ജെയിംസ് ആൻഡേഴ്‌സൺ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയതാണ് ഏക മാറ്റം.

സ്റ്റുവർട്ട് ബ്രോഡും മാത്യൂ പോട്ടുമാണ് മറ്റ് രണ്ട് പേസർമാർ. സ്പിന്നറായി ജാക്ക് ലീച്ചും സ്ഥാനം നിലനിർത്തി. അലക്‌സ് ലീസും മോശം ഫോമിലുള്ള സാക്ക് ക്രോളിയുമാണ് ഓപ്പണർമാർ. ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർ‌സ്റ്റോ, ബെൻ സ്റ്റോക്‌സ്, സാം ബില്ലിങ്‌സ് എന്നിവരടങ്ങുന്നതാണ് ഇംഗ്ലീഷ് ബാറ്റിങ് നിര.

LEAVE A REPLY

Please enter your comment!
Please enter your name here