മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണി എം.എൽ.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണി എം.എൽ.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.

‘കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ’… എന്നാണ് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം.

വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവര്‍ത്തക കൺവെൻഷനിലാണ് ഏറനാട് എം.എൽ.എയുടെ വിവാദ പരാമർശം നടത്തിയത്. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here