കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല

0

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. 25 ലക്ഷത്തിലധികം പിഴ കൂടി അടച്ചാലെ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും പണം മോചനത്തിന് കെട്ടിവെയ്ക്കാൻ മണിച്ചന്റെ ബന്ധുക്കളുടെ കയ്യിൽ ഇല്ല. മണിച്ചന്റെ വീട് റവന്യൂ റിക്കവറികളുടെ ഭാഗമായി അടച്ചിട്ടിരിക്കയാണ്. ഭാര്യയും മകനും മകളുടെ വീട്ടിലാണ് താമസം. പരോളിൽ ഇറങ്ങിയ സമയത്ത് തുടങ്ങിയ ചപ്പാത്തി കടയും മീൻ കടയും എല്ലാം പൊളിഞ്ഞു. സാമ്പത്തിക ബാധ്യത കൂടി. ഇപ്പോൾ ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാൾ മാത്രമാണുള്ളത്. ജയിൽ മോചിതനായാൽ ഫ്രൂട്ട്‌സ് കട നന്നായി നടത്തി കൊണ്ടു പോകണമെന്നാണ് മണിച്ചന്റെ ആഗ്രഹം.

സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുമ്പോൾ പിഴ ശിക്ഷ ഒഴിവാക്കുന്നതാനായി അപേക്ഷിക്കാനാണ് മണിച്ചന്റെ തീരുമാനം. നേരത്തെ മണിച്ചന്റെ സഹോദരങ്ങളെ വിട്ടയച്ചപ്പോഴും പിഴ കോടതി ഒഴിവാക്കി നൽകിയിരുന്നു. മണിച്ചന്റെ ബന്ധുക്കൾ അഭിഭാഷകനെ ബന്ധപ്പെട്ട് കേസ് നേരത്തെ വിളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സെന്ററൽ ജയിലിലെ മേസ്തിരിയായും നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷകനായും പേരെടുത്ത മണിച്ചന് നിലവിൽ കൃഷിപ്പണിയുടെ മേൽനോട്ട ചുമതലയാണെങ്കിലും ഒന്നിനും വയ്യ.

കാൽമുട്ടിന് തേയ്മാനം ഉണ്ട്- 65 വയസിലെ ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം ഉണ്ട്. അതു കൊണ്ട് തന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ജയിൽ ഉദ്യോഗസ്ഥരും മണിച്ചനെ ഏൽപ്പിക്കാറില്ല. ഒന്നര വർഷം കോവിഡ് പരോളിൽ പുറത്ത് നിന്നമണിച്ചൻ കഴിഞ്ഞ മാർച്ചിലാണ് ജയിലിൽ തിരിച്ചെത്തിയത്. കോവിഡ് പരോൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കൂടുതൽഅവശനായിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന മണിച്ചൻ വേച്ച് വേച്ചാണ് നടക്കുന്നത്.

പ്രായത്തിന്റെ അവശതകൾക്ക് പുറമെ ആരോഗ്യം കൂടി ക്ഷയിച്ചുവെന്നാണ് സഹതടവുകാരോടു മണിച്ചൻ പറയുന്നത്. കൂടാതെ ജീവിതചര്യ തെറ്റിയതുമൂലം എത്തിയ രോഗങ്ങളും മണിച്ചനെ അവശനാക്കി. രണ്ടു കോവിഡ് സീസണുകളിലായി ഏകദേശം ഒന്നര വർഷം വീട്ടിൽ നിന്നതിന് ശേഷമാണ് മണിച്ചൻ തിരിച്ചെത്തിയത്. നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷക തടവുകാരൻ എന്ന് പേരെടുത്ത മണിച്ചൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജയിലിലെ ആറേക്കറോളം കൃഷിയിൽ മണിച്ചൻ പൊന്ന വിളയിച്ച കഥ വാർഡന്മാരും സഹതടവുകാരും സമ്മതിക്കുന്നുണ്ട്.

എന്നാൽ ഇപ്പോഴത്തെ അവശത കഠിനമായ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മണിച്ചന്റെ ആനാരോഗ്യം അഭിനയമാണോ എന്ന സംശയവും ജയിൽ വകുപ്പിന് ഉണ്ട്. മണിച്ചന്റെ രോഗങ്ങൾ സംബന്ധിച്ച് ജയിൽ അധികൃതർ വിശദ പരിശോധന നടത്തിയിട്ടില്ലന്നാണ് വിവരം.തിരുവനന്തപുരം സെന്ററൽ ജയിലിൽ കഴിയവെ നല്ലനടപ്പു പരിഗണിച്ചാണ് മണിച്ചനെ നെട്ടുകാൽ ത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here