രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പക പോക്കാൻ പാടില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

0

ചെന്നൈ: രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പക പോക്കാൻ പാടില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ചാണ് സ്റ്റാലിൻ രംഗത്തെത്തിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോൺഗ്രസ് പാർട്ടിക്കെതിരായും അതിന്റെ നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കൽ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു എന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ സ്റ്റാലിൻ പറഞ്ഞു. ദേശീയ പാർട്ടിയായ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി പകവീട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.

ജനരോഷത്തിൽനിന്നു രക്ഷപ്പെടാൻ ബിജെപി ഇത്തരം വഴിതിരിച്ചുവിടൽ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം അല്ലാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് അല്ല ചെയ്യേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം നാഷനൽ ഹെറൾഡ് കേസിൽ തുടർച്ചയായ മൂന്നാംദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here