ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനവുമായി ആകാശത്തുവച്ചുള്ള കൂട്ടിയിടി ഒഴിവാക്കിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാര്‍ക്ക്‌ അഭിനന്ദനപ്രവാഹം

0

കൊളംബോ: ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനവുമായി ആകാശത്തുവച്ചുള്ള കൂട്ടിയിടി ഒഴിവാക്കിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാര്‍ക്ക്‌ അഭിനന്ദനപ്രവാഹം. കഴിഞ്ഞ തിങ്കളാഴ്‌ച തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലാണ്‌ സംഭവം.
ലണ്ടനില്‍ നിന്ന്‌ കൊളംബോയിലേക്കു പറന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 504 വിമാനവും ദുബായിലേക്കുള്ള ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനവുമാണ്‌ വന്‍അപകടത്തില്‍നിന്നു തലനാരിഴയ്‌ക്കു രക്ഷപ്പെട്ടത്‌. എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കിന്റെ വീഴ്‌ച മൂലം ബ്രിട്ടീഷ്‌ എയര്‍വേസിന്റെയും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ പറന്നെത്താനുള്ള സാഹചര്യമൊരുങ്ങുകയായിരുന്നു. എന്നാല്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാരുടെ സമയോചിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ലങ്കന്‍ വിമാനം അവര്‍ പറക്കുന്ന 33,000 അടിയില്‍നിന്ന്‌ 35,000 അടിയിലേക്ക്‌ ഉയര്‍ത്താന്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിച്ചു. എന്നാല്‍, 15 മൈല്‍ അകലെ അകലെ 35,000 അടി ഉയരത്തില്‍ ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനം പറക്കുന്നതായി കണ്ടെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാര്‍ വിവരം അങ്കാറയിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോളിനെ അറിയിച്ചു. അങ്കാറ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ രണ്ടു തവണ തെറ്റായിക്ല ിയര്‍ ചെയ്‌തിട്ടും ശ്രീലങ്കന്‍ പൈലറ്റുമാര്‍ 35,000 അടിയിലേക്ക്‌ വിമാനം ഉയര്‍ത്താന്‍ വിസമ്മതിച്ചു. എന്നാല്‍, മറ്റൊരു വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗം മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ലങ്കന്‍ പൈലറ്റുമാര്‍ക്ക്‌ വിമാനം ഉയര്‍ത്തരുതെന്ന അടിയന്തര സന്ദേശം നല്‍കുകയായിരുന്നു. എയര്‍ ട്രാഫിക്കിന്റെ നിര്‍ദേശം ലങ്കന്‍ പൈലറ്റുമാര്‍ അനുസരിച്ചിരുന്നെങ്കില്‍ വന്‍ദുരന്തത്തിനു കാരണമാകുമായിരുന്നെന്ന്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
യു.എല്‍. 504 വിമാനത്തിന്റെ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ അധികൃതര്‍ അഭിനന്ദിച്ചു. പൈലറ്റുമാരുടെ ജാഗ്രതയാണ്‌ 250 യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതെന്നും ലങ്കന്‍ എയര്‍ലൈന്‍സ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പൈലറ്റുമാര്‍ക്ക്‌ അഭിനന്ദനങ്ങളുമായി നിരവധിപേരാണെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here