രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായ ചര്‍ച്ചയ്‌ക്ക്‌ ബി.ജെ.പി; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി

0

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായ ചര്‍ച്ചയ്‌ക്ക്‌ ബി.ജെ.പി. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്‌ രാജ്‌നാഥ്‌ സിങ്‌ ചര്‍ച്ച നടത്തുന്നത്‌. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌, സമാജ്‌ വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ എന്നിവരുമായിട്ടാണ്‌ അദ്ദേഹം ചര്‍ച്ച നടത്തിയത്‌.രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയായി ആരുടെയും പേര്‌ ബി.ജെ.പി. മുന്നോട്ടുവച്ചിട്ടില്ല. പ്രാഥമിക ചര്‍ച്ചകളാണ്‌ നടത്തുന്നതെന്നാണ്‌ ബി.ജെ.പിയുടെ നിലപാട്‌. സ്‌ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന്‌ എന്‍.ഡി.എ. യോഗം ഉടന്‍ ചേര്‍ന്നേക്കും. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിലാകും തീരുമാനമുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here