വിവാദമായ മോണ്‍സണ്‍ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന് ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരള സഭാ വേദിയിലെത്തിയ സംഭവത്തിൽ ചീഫ് മാർഷൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകി

0

തിരുവനന്തപുരം: വിവാദമായ മോണ്‍സണ്‍ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന് ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരള സഭാ വേദിയിലെത്തിയ സംഭവത്തിൽ ചീഫ് മാർഷൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകി. സംഭവം വിവാദമായതോടെ സ്പീക്കറാണ് ചീഫ് മാർഷൽ തല അന്വേഷണം പ്രഖ്യാപിച്ചത്.

ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ അ​നി​ത നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ​ത്തി​യ​ത്. സ​ഭാ ടി​വി​യു​ടെ ഓ​ഫീ​സ് മു​റി​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന അ​നി​ത​യെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ലോ​ക കേ​ര​ള സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അ​തി​ഥി പ​ട്ടി​ക​യി​ൽ അ​നി​ത പു​ല്ല​യി​ൽ ഇ​ല്ലെ​ന്നാ​ണ് നോ​ർ​ക്ക​യു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി ക​ഴി​ഞ്ഞ ലോ​ക കേ​ര​ള സ​ഭ​യി​ൽ അ​നി​ത പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ പ്ര​തി​നി​ധി പ​ട്ടി​ക​യി​ൽ നി​ന്നും സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here