എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

0

കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഈ മാസം ഇതുവരെ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. ജില്ലയില്‍ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. 660 പേരാണ് ജില്ലയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ മാ​ലി​ന്യ നി​ര്‍​മ്മാ​ര്‍​ജ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ കൊ​തു​കു നി​ര്‍മാര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ജീ​വ​മാ​ണെ​ന്നു വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്.

വി​വ​രാ​വാ​കാ​ശ നി​യ​മം പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 31നു ​ശേ​ഷം കൊ​തു​കു​നി​ര്‍​മ്മാ​ര്‍​ജ​ന​ത്തി​നു വേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ന്നി​ട്ടി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടും കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​നാ​സ്ഥ​യാ​ണ് രോ​ഗം പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

LEAVE A REPLY

Please enter your comment!
Please enter your name here