കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

0

കോഴിക്കോട്: കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതിയുടെ പ്രധാന നേതാക്കളെയും വാര്‍ഡ് കൗണ്‍സിലറെയും അടക്കം പോലീസ് അറസ്റ്റ് ചെയ്തു.

പ​ല ത​വ​ണ മാ​റ്റി​വെ​ച്ച സ​ര്‍​വേ ഇ​ന്ന് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. രാ​വി​ലെ സ​മ​ര​പ​ന്ത​ലി​നു സ​മീ​പ​മെ​ത്തി പോ​ലീ​സ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചു​മാ​യി നീ​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. മൂ​ന്നൂ​റോ​ളം പോ​ലീ​സു​കാ​രെ പ്ര​ദേ​ശ​ത്ത് വി​ന്ന്യ​സി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​പ്ലാ​ന്‍റ് വേ​ണ്ട എ​ന്ന അ​ഭി​പ്രാ​യം കോ​ര്‍​പ്പ​റേ​ഷ​നെ അ​റി​യി​ച്ച​താ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ അ​ഴി​മ​തി​യി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് മാ​ലി​ന്യ പ്ലാന്‍റിന്‍റെ സ​ര്‍​വേ ന​ട​ത്താ​നു​ള്ള നീ​ക്ക​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. എ​ന്തു വി​ല​കൊ​ടു​ത്തും സ​ര്‍​വേ ത​ട​യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. നാ​ളെ​യും സ​മ​രം തു​ട​രാ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ തീ​രു​മാ​നം. സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​ച്ച് യു​ഡി​എ​ഫും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here