രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു നേരെ പൊലീസ് അതിക്രമം

0

ന്യൂഡൽഹി∙ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു നേരെ പൊലീസ് അതിക്രമം.

കെ.സി. വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുതള്ളുകയും നെഞ്ചിന് മർദിച്ചെന്നുമാണു പരാതി. ചോദ്യം ചെയ്യൽ നടക്കുന്ന ഡൽഹി ഇഡി ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. അടുത്തിടെയാണ് വേണുഗോപാല്‍ കോവിഡ് മുക്തനായത്.

വേണുഗോപാലിനെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇഡി ഓഫിസിലേക്ക് രാഹുൽ ഗാന്ധിക്കൊപ്പം പ്രകടനമായി എത്തിയ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇവരെയും തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. ഇഡി ഓഫിസിലേക്ക് രാഹുലിന്റെ അഭിഭാഷകരെയടക്കം കടത്തിവിടാത്തതിൽ നേതാക്കൾ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here