ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യശാലയില്‍നിന്നു 30,000 രൂപയുടെ മദ്യം മോഷണംപോയി ഒരുമാസം കഴിഞ്ഞും സംഭവത്തെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്

0

ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യശാലയില്‍നിന്നു 30,000 രൂപയുടെ മദ്യം മോഷണംപോയി ഒരുമാസം കഴിഞ്ഞും സംഭവത്തെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്. മോഷണം പോകാത്ത കുപ്പികള്‍ എങ്ങനെ കണ്ടെത്തുമെന്ന്് പോലീസ് ചോദിക്കുന്നു.

മേയ് ആറിന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. മേയ് 25ന് അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സംഷാദ്, ജെഹിര്‍ ആലം എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ രണ്ട് ബിയര്‍ കുപ്പികള്‍ കവര്‍ന്നത് ഉള്‍പ്പെടെ മറ്റെല്ലാ മോഷണവും അവര്‍ പോലീസിനോട് പറഞ്ഞു. ബിവറേജില്‍ നിന്നെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആര്‍., മോഡം, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം കണ്ടെത്തുകയുംചെയ്തു.

കുപ്പികളെപ്പറ്റി ചോദിച്ചപ്പോള്‍, രണ്ട് ബിയര്‍ മാത്രം എടുത്തതായിട്ടാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ബിവറേജ് അധികൃതര്‍ 30,000 രൂപയുടെ മദ്യക്കുപ്പികള്‍ പോയി എന്നു തന്നെയാണ് പോലീസിനോട് പറഞ്ഞത്. മോഷ്ടാക്കള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഇത്രത്തോളം മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്ന് പോലീസും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here