യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; അർച്ചന മരിച്ചത് കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ

0

തിരുവനന്തപുരം: കാണാതായ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. കരകുളം എണിക്കര കാട്ടുവിളാകം രഞ്ചു ഭവനിൽ വസന്തയുടെ മകൾ അർച്ചന (35)യാണ് മരിച്ചത്. ശിവഗിരി ജംക്‌ഷനു സമീപം ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ കടന്നുപോയ രാജധാനി എക്സ്പ്രസ് തട്ടിയായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.

അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവേയാണു മരണമുണ്ടായത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here