ഇഫ്താറിന് ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സഹോദരിയെ യുവാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

0

കെയ്‌റോ: ഇഫ്താറിന് ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സഹോദരിയെ യുവാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും 27കാരിയായ സഹോദരിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ക്രൂരമായ ഒരു കൊലപാതക കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വളർത്തുമകൾക്ക് അമ്മയുടെ 42 -കാരനായ ഭർത്താവിനോടുണ്ടായിരുന്ന താൽപര്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ തന്റെ അമ്മ അവരുടെ വളർത്തുമകളുടെ കത്തിയിൽ പിടഞ്ഞ് തീരുന്നത് കാണേണ്ടി വന്നത് 13 വയസുകാരിയായ കുട്ടിക്കായിരുന്നു.

2012 -ൽ ആണ് സംഭവം നടക്കുന്നത്. അന്ന് നടന്ന അമ്മയുടെ കൊലപാതകത്തെ കുറിച്ച് 10 വർഷത്തിനുശേഷം വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മേ​ഗൻ. എച്ച്‍എൽ‍എൻ -ന്റെ ‘സെക്സ് ആൻഡ് മർഡറി’നോടായിരുന്നു മേ​ഗന്റെ വെളിപ്പെടുത്തൽ. ‌സബ്രീന സൂനിച്ച് എന്ന വളർത്തുമകളാണ് 41 -കാരിയായ ലിസ നോഫെലിനെ കൊലപ്പെടുത്തിയത്.

വെളിപ്പെടുത്തൽ ഇങ്ങനെ :

ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്തിരുന്ന ലിസ, ഒഹായോയിലെ വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്. വളർത്തുമകളായ സബ്രീന, വളർത്തച്ഛനും ലിസയുടെ ഭർത്താവുമായ കെവിനുമായി ബന്ധം പുലർത്തിയിരുന്നു ആ സമയത്ത്. അതാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിലെത്തിച്ചേർന്നത്. കെവിന്റെ സ്വാധീനത്തെ തുടർന്നാണ് സബ്രീന ആ കൊലപാതകം നടത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.

ലിസയുടെ ആദ്യ ഭർത്താവിലുണ്ടായ മകളാണ് മേ​ഗൻ. ആ ബന്ധം ഒഴിഞ്ഞ ശേഷം അവൾ കെവിൻ നോഫെലി(Kevin Knoefel)നെ വിവാഹം ചെയ്തു. മേ​ഗൻ അമ്മയ്ക്കും രണ്ടാനച്ഛൻ കെവിനുമൊപ്പം താമസം തുടങ്ങി. ലിസയ്ക്കും കെവിനും മറ്റൊരു കുഞ്ഞു കൂടി പിറന്നു. അതും കഴിഞ്ഞാണ് അവർ പതിനാറുകാരിയായ സബ്രീനയെ വളർത്തുമകളായി വീട്ടിലേക്ക് സ്വാ​ഗതം ചെയ്യുന്നത്. എന്നാൽ, സബ്രീനയുടെ കടന്നുവരവോടെ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നീട് നടന്നത്.

‘താൻ കരച്ചിൽ കേട്ടിരുന്നു. അതേസമയം തന്നെ നായ വലിയ ശബ്ദത്തിൽ കുരയ്ക്കുന്നതും കേൾക്കാമായിരുന്നു. എന്താണ് താഴെ നടക്കുന്നത് എന്ന് ഞാനപ്പോൾ ചിന്തിച്ചിരുന്നു’ എന്ന് മേ​ഗൻ ആ കൊലപാതകം നടന്ന ദിവസത്തെ കുറിച്ചോർത്ത് പറയുന്നു. മേ​ഗൻ ചെല്ലുമ്പോൾ അമ്മയെ സബ്രീന കുത്തുകയായിരുന്നു. മേ​ഗൻ ഉടനെ തന്നെ ‘നിർത്തൂ, അമ്മയെ വെറുതെ വിടൂ’ എന്ന് അലറി. സബ്രീനയെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. പക്ഷേ, അതൊന്നും നടന്നില്ല. ഉടനെ തന്നെ മേ​ഗൻ ഓടിപ്പോയി എമർജൻസി നമ്പറിൽ വിളിക്കുകയും തന്റെ സഹോദരി അമ്മയെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് പറയുകയും ചെയ്തു.

ഇപ്പോഴും ആ ദിവസത്തെ കുറിച്ചോർത്താൽ തനിക്കുറങ്ങാനാവില്ല എന്ന് മേ​ഗൻ പറയുന്നു. അമ്മയെ കൊല്ലുന്നതിന് ഒരുമാസം മുമ്പ് സബ്രീന തന്നെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതും മേ​ഗൻ ഓർക്കുന്നു. ‘അടുക്കളയിൽ വച്ച് അവൾ എനിക്ക് നേരെ കത്തി ചൂണ്ടി. എല്ലാം തകർന്നുവെന്ന് ആ നിമിഷം എനിക്ക് മനസിലായി’ എന്നാണ് മേ​ഗൻ ആ സംഭവത്തെ കുറിച്ച് പറഞ്ഞത്.

2014 -ൽ സബ്രീന കൊലപാതകത്തിന് കുറ്റസമ്മതം നടത്തി. അവൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. കൊലപാതകത്തിനും ലൈംഗിക ബന്ധത്തിനും ഗൂഢാലോചന നടത്തിയതിന് കെവിൻ നോഫെലും കുറ്റക്കാരനാണ് എന്ന് ജൂറി കണ്ടെത്തി. തുടർന്ന് ഇയാൾക്കും വളർത്തുമകൾക്ക് സമാനമായ ശിക്ഷ ലഭിച്ചു. വിചാരണവേളയിൽ ‘തന്റെ ഭാര്യയെ സബ്രീന കൊന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യു’മെന്ന് കെവിൻ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് സബ്രീന വെളിപ്പെടുത്തി.

‍ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസസിലെ ഒരു സാമൂഹിക പ്രവർത്തകയായിരുന്നു കൊല്ലപ്പെട്ട ലിസ. കൂടാതെ ലൈംഗിക ദുരുപയോഗത്തിനെതിരെ പ്രവർത്തിക്കുന്ന വകുപ്പിലും ജോലി ചെയ്തിരുന്നു. കെവിൻ ഒരു ട്രക്ക് ഡ്രൈവറായിരുന്നു. സബ്രീനയ്ക്ക് 16 വയസ്സുള്ളപ്പോളാണ് അവളെ ദമ്പതികൾക്കൊപ്പം പാർപ്പിക്കുന്നത്. അധികം താമസിയാതെ, അവളും വളർച്ഛൻ കെവിനും ‌ലൈംഗിക ബന്ധം ആരംഭിച്ചു. വളർത്തച്ഛനും വളർത്തുമകളും കൂടി ലിസയെ കൊല്ലാനുള്ള നിരവധി പദ്ധതികൾ ചർച്ച ചെയ്തു. അതിനായി വാടക കൊലയാളിയെ ഏർപ്പെടുത്താനും കൊന്നശേഷം കവർച്ചാശ്രമത്തിനിടെ കൊല ചെയ്യപ്പെട്ടതാണ് എന്ന് വരുത്തിത്തീർക്കാനുമെല്ലാം വളർത്തച്ഛനും വളർത്തുമകളും ചേർന്ന് ആലോചിച്ചിരുന്നു.

കൊലപാതകം നടത്താൻ തന്നെ കൗശലങ്ങൾ കാട്ടി കെവിൻ പ്രേരിപ്പിച്ചതാണ് എന്ന് സബ്രീന വിചാരണവേളയിൽ പറഞ്ഞു. നൂറ്റമ്പതിലേറെ തവണയാണ് സബ്രീന വളർത്തമ്മയായ ലിസയെ കുത്തിയത്. രണ്ടാനച്ഛനും സബ്രീനയുമായുള്ള ശാരീരികബന്ധത്തെ കുറിച്ചോ അയാൾ അവളെ അമ്മയെ കൊല്ലാനായി പ്രേരിപ്പിച്ചതിനെ കുറിച്ചോ തങ്ങൾക്ക് അറിയുമായിരുന്നില്ല എന്ന് മേ​ഗൻ പറയുന്നു. 2013 -മെയ് മാസത്തിൽ സബ്രീന അവരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യമെല്ലാം അവർ അറിയുന്നത്.

വിചാരണ വേളയിൽ, 750,000 ഡോളർ ലൈഫ് ഇൻഷുറൻസ് നേടുന്നതിനായി തന്റെ ഭാര്യ മരിക്കുന്നതിനായി കെവിൻ ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നു. അതിന് മുമ്പ് തന്നെ ഭാര്യയുമായി വിവാഹമോചനം നേടാനും അയാൾ ആ​ഗ്രഹിച്ചിരുന്നു. പക്ഷേ, വിവാഹമോചനം നേടിയാൽ മൂന്നുവയസുള്ള മകളുടെ കസ്റ്റഡി നഷ്ടപ്പെടുമോ എന്ന ഭയവും അയാൾക്കുണ്ടായിരുന്നു. അങ്ങനെ അയാൾ സബ്രീനയോട് മകളെ നമുക്ക് ഒരുമിച്ച് വളർത്താമെന്നും പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നു.

കെവിൻ സബ്രീനയെ സ്വാധീനിച്ചതാണ് എന്നതിൽ സംശയമില്ല എന്ന് ജഡ്ജി പറഞ്ഞിരുന്നു. എന്നാൽ, ചെയ്‍ത കുറ്റത്തിന്റെ വ്യാപ്തി വച്ച് സബ്രീനയെ ശിക്ഷിക്കാതിരിക്കാനാവില്ല എന്നും ജഡ്ജി പറയുകയുണ്ടായി. അത്രയും ക്രൂരവും പൈശാചികവുമായിട്ടാണ് ലിസ കൊല്ലപ്പെട്ടത്. അവൾ സഹായത്തിന് വേണ്ടി നിലവിളിച്ച് കൊണ്ടിരുന്നു എന്നും ജഡ്ജി പറഞ്ഞു. 10 വർഷം കഴിഞ്ഞതിന് ശേഷമാണ് ഇപ്പോൾ കൺമുന്നിൽ കണ്ട ആ കൊടുംക്രൂരതയെ കുറിച്ച് മേ​ഗൻ തുറന്ന് സംസാരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here