പൂന – കന്യാകുമാരി എക്സ്പ്രസ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും

0

തിരുവനന്തപുരം: പൂന ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്സ്പ്രസ് ഇന്ന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക.

ഏറ്റുമാനൂർ – കോട്ടയം – ചിങ്ങവനം പാതയിരിട്ടിപ്പക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇപ്പൊൾ അഞ്ച് മണിക്കൂർ വൈകിയോടുന്ന
പൂന – കന്യാകുമാരി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.

ഇന്നെ ദിവസം ഈ ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ ആലപ്പുഴ വഴി സർവീസ് ഡൈവേർട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകൾ.

സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്(12508)

ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്സപ്രസ്(12626)

തിരുവനന്തപുരം- ന്യൂഡെൽഹി കേരളാ എക്സ്പ്രസ്(12625)

ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്(16526).

കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്പ്രസ്(16525)

ലോക്മാന്യ തിലക് – കൊച്ചുവേളി എക്സ്പ്രസ്(22113)

കന്യാകുമാരി – പൂണെ എക്സ്പ്രസ്(16382)

മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)

കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202)

നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്( 12659).

LEAVE A REPLY

Please enter your comment!
Please enter your name here