പത്താം ക്ലാസുകാർക്ക് വീണ്ടും അവസരവുമായി പോസ്റ്റൽ സർവ്വീസ്; പുതിയ വിജ്ഞാപനം യോ​ഗ്യതകളിവയാണ്.

0

ദില്ലി: പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി വീണ്ടും ഇന്ത്യ പോസ്റ്റൽ‌ സർവ്വീസ്. 17 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) നിയമനത്തിനായി ഇന്ത്യ പോസ്റ്റ് ഓഫീസ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ജൂൺ 30-നോ അതിനുമുമ്പോ  അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷൻ സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കും.
ഉദ്യോ​ഗാർത്ഥികൾക്ക് ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം) ഹെവി, ലൈറ്റ് ഡ്രൈവിംഗില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് വിജയം എന്നിവയാണ് യോ​ഗ്യതകൾ. 
കുരുന്നുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ്; യാത്രാ ക്രമീകരണങ്ങളിങ്ങനെ…
19,900 രൂപ (7-ആം സിപിസി പ്രകാരം പേ മാട്രിക്സിലെ ലെവൽ 2)യാണ് ശമ്പളം. നിയമങ്ങൾക്കനുസൃതമായി ശമ്പളം ക്രമീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധി 45 വയസ്സിൽ കൂടരുത്.

LEAVE A REPLY

Please enter your comment!
Please enter your name here