ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ഇളകിയാടി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

0

ന്യുഡല്‍ഹി: ഞായറാഴ്ച പശ്ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ഇളകിയാടി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. മുംബൈ-ദുര്‍ഗാപൂര്‍ വിമാനമാണ് ശക്തമായി ഇളകിയാടിയത്. 12 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റവര്‍ക്ക് ദുര്‍ഗാപുരില്‍ വിമാനം ഇറക്കിയ ശേഷം അടിയന്തരമായി ചികിത്സ നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ചിലര്‍ ആശുപത്രി വിട്ടു. മറ്റുചിലര്‍ ഇപ്പോഴും ചികിത്സയിലാണെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി737 വിമാനമാണ് അപകടത്തില്‍പെട്ടത്.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here