പഞ്ചാബിലെ ഗുരുദാസ്പുരിലെ ബട്ടാലയിൽ സ്കൂൾ ബസിനു തീപിടിച്ച് ഏഴു വിദ്യാർഥികൾക്കു പരിക്കേറ്റു

0

ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പുരിലെ ബട്ടാലയിൽ സ്കൂൾ ബസിനു തീപിടിച്ച് ഏഴു വിദ്യാർഥികൾക്കു പരിക്കേറ്റു. ഖിലാലാൽ സിംഗ് ഗ്രാമത്തിലായിരുന്നു അപകടമുണ്ടായത്.

കൃഷിയിടത്തിൽ കത്തിക്കുകയായിരുന്ന ഗോതന്പ്കച്ചിയിൽനിന്നാണു ബസിനു തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.

Leave a Reply