അറസ്റ്റ് എന്തിനെന്ന് ബോധ്യപ്പെടുത്താനായില്ല; പി.സി. ജോര്‍ജിന്‍റെ ജാമ്യ ഉത്തരവ് പുറത്ത്

0


തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. ജോർജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തെന്ന് ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവിൽ ജാമ്യം അനുവദിക്കാൻ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

ജോര്‍ജിനെതിരെ സമാന കേസുകളുണ്ടോയെന്ന് വ്യക്തമല്ല. പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം അനുവദിക്കാമെന്ന് വിധികളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. വഞ്ചിയൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവാണ് പുറത്തുവന്നത്.

Leave a Reply