തേനീച്ചകളെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ കെൽപുള്ള പുതിയ വിങ് വൈറസുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ശാസ്ത്രജ്ഞർ

0

തേനീച്ചകളെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ കെൽപുള്ള പുതിയ വിങ് വൈറസുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ശാസ്ത്രജ്ഞർ. പുതിയ വൈറസ് വകഭേദം തേനീച്ചകളുടെ ചിറകുകളെയാണ് ആദ്യം ഗുരുതരമായി ബാധിക്കുക.

ക്രമേണ ഇവയുടെ നാശത്തിനു കാരണമാകും. 2000ന്റെ തുടക്കത്തിൽ യൂറോപ്പിലും ആഫ്രിക്കയിലുമാണ് വൈറസ് സാന്നിധ്യം ആദ്യം കണ്ടെത്തിയത്. 2015ൽ ഏഷ്യയിലും റിപ്പോർട്ട് ചെയ്തു. നിലവിൽ യൂറോപ്പിൽ വ്യാപകമായതായാണു കണ്ടെത്തൽ. നമ്മുടെ ഭക്ഷ്യവിളകളിൽ 80 ശതമാനത്തോളം തേനീച്ചയുടെ പരാഗണത്തിൽ നിന്നുണ്ടാകുന്നതാണ്. കീടനാശിനികളുടെ അമിത ഉപയോഗം നിലവിൽ തേനീച്ചകളുടെ വംശനാശത്തിനു കാരണമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here