കുത്തബ്മിനാറിന്റെ പേര് വിഷ്ണു സ്തംഭമെന്ന് മാറ്റണം’; ഹനുമാൻ കീർത്തനം ചൊല്ലി ഹിന്ദു സംഘടനകളുടെ പ്രതിഷേധം

0

ന്യൂഡൽഹി: ഐതിഹാസിക സ്മാരകമായ കുത്തബ് മിനാറി​ന്റെ പേര് വിഷ്ണു സ്തംഭമെന്ന് മാറ്റണമെന്ന് ആവശ്യവുമായി ഡൽഹിയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കുത്തബ് മിനാറിൽ കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും മഹാകാൽ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യവുമായെത്തി.

ഹനുമാൻ കീർത്തനം ചൊല്ലിയായിരുന്നു കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്തിരിക്കുന്ന ഹിന്ദു സംഘടന പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാൻഡ്മാർക്കുകളുടെ പേരുകൾ മുഗൾ ഭരണാധികാരികളുടെ പേരിലുള്ളതിനാൽ മാറ്റണമെന്ന് ദില്ലി ബിജെപി ഘടകവും ആവശ്യപ്പെട്ടിരുന്നു.
മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹർഷി വാൽമീകി, ജനറൽ വിപിൻ റാവത്ത് എന്നിവരുടെ പേരുകൾ പുനർനാമകരണം ചെയ്യണമെന്നാണ് ദില്ലി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനുള്ള കത്തിൽ നിർദ്ദേശിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here