ചൂടിൽ നിന്ന് രക്ഷ; ഓട്ടോയ്ക്ക് മുകളിൽ ചെടി നട്ട് ഡ്രൈവർ; ആശ്വാസമെന്ന് യാത്രക്കാർ

0

ന്യൂഡൽഹി: രാജ്യം കൊടും ചൂടിൽ എരിയുകയാണ്. തലസ്ഥാന ന​ഗരിയായ ഡൽഹിയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനായി ഓരോരുത്തരും അവരുവരുടെതായ വഴികളും കണ്ടെത്തുന്നുണ്ട്. അതിനിടെയാണ് ചൂടിനെ തോൽപ്പിക്കാൻ ഓട്ടോ ഡ്രൈവർ വ്യത്യസ്തമായ രീതി സ്വീകരിച്ചത്.

ഓട്ടോയ്ക്ക് മുകളിൽ വിവിധ ചെടികൾ നട്ടാണ് ഇയാൾ യാത്രക്കാർക്ക് തണുപ്പ് വാ​ഗ്ദാനം നൽകുന്നത്. 25തരം ചെടികളാണ് ഡ്രൈവർ ഓട്ടോയ്ക്ക് മുകളിൽ വച്ച് പിടിപ്പിച്ചതെന്ന് മഹേന്ദ്രകുമാർ പറയുന്നു. ഏതായാലും ചൂടിനെ തോൽപ്പിക്കാനുള്ള ഇയാളുടെ രീതി ഏറെ ആശ്വാസമാണെന്നാണ് യാത്രക്കാർ പറയുന്നത്

Leave a Reply