മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

0

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യഭാഗത്ത് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജ്‌നോറിലാണ് ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രവിച്ചത്. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് മനന്‍ സെയ്ദിയുടെ കൈകാലുകള്‍ കെട്ടിയിട്ടത്. തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.യുവാവിന്റെ ദേഹത്ത് കയറിയിരുന്നു മെഹര്‍ ജഹാന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണത്തിന് ശേഷം കുടുംബത്തെ ഉപേക്ഷിച്ച് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ മെഹര്‍ ജഹാന്‍ നിര്‍ബന്ധിച്ചിരുന്നതായും പതിവായി ഭാര്യ യുവാവിനെ ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here