പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

0

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്നംകുളത്ത് നിന്നും യഹിയാ തങ്ങളെ രാവിലെ പിടികൂടിയത്.

തൃശൂർ പെരുംമ്പിലാവ് സ്വദേശിയായ യഹിയാ തങ്ങൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കേസിൽ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവുമാണ്. അറസ്റ്റിന് പിന്നാലെ കുന്നംകുളം പോലീസ് സ്റ്റേഷന് മുൻപിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here