യു.ഡി.എഫ്‌ വിജയിക്കുന്ന മണ്ഡലമാണ്‌ തൃക്കാക്കരയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍

0

കൊച്ചി: യു.ഡി.എഫ്‌ വിജയിക്കുന്ന മണ്ഡലമാണ്‌ തൃക്കാക്കരയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍. വിജയത്തിനു തടസമാകുന്നതൊന്നും അവിടെയില്ല. കോണ്‍ഗ്രസില്‍നിന്ന്‌ മാനസികമായി അകന്ന കെ.വി.തോമസ്‌ പാര്‍ട്ടിയെ സംബന്ധിച്ച്‌ ക്ലോസ്‌ഡ്‌ ചാപ്‌റ്റര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ കെ.വി. തോമസ്‌ പ്രവര്‍ത്തിച്ചാലും ഒന്നും സംഭവിക്കാനില്ല. മണ്ഡലത്തില്‍ അഞ്ചു വോട്ട്‌ പിടിക്കാനുള്ള സ്വാധീനംപോലും കെ.വി.തോമസിനില്ലെന്ന്‌ സുധാകരന്‍ പറഞ്ഞു.
സമയബന്ധിതമായി തൃക്കാക്കരയിലെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിനു സാധിച്ചത്‌ ചരിത്രമായി. പൊതുസമ്മതനായ സ്‌ഥാനാര്‍ഥിയെ കണ്ടെത്താനും മത്സരിപ്പിക്കാനും അടുത്ത കാലത്തൊന്നും കെ.പി.സി.സിക്ക്‌ സാധിച്ചിട്ടിെല്ലന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply