മുത്താണ്‌ ഈ സ്‌ഥാനാര്‍ഥി: ഇ.പി. ജയരാജന്‍

0

കൊച്ചി: ജനങ്ങളുടെ ഡോക്‌ടറാണ്‌ സി.പി.എമ്മിന്റെ തൃക്കാക്കരയിലെ സ്‌ഥാനാര്‍ഥിയെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഒട്ടും വൈകിയില്ലെന്ന്‌ ഡോ. ജോ ജോസഫിന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട്‌ ജയരാജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ജനകീയനായ ഡോക്‌ടര്‍ മുത്താണെന്നും ജയരാജന്‍ പറഞ്ഞു.
ഇടതുസ്വതന്ത്രന്‍ എന്ന പതിവ്‌ രീതി വിട്ട്‌ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ സ്‌ഥാനാര്‍ഥിയെ തൃക്കാക്കരയില്‍ അവതരിപ്പിക്കാന്‍ നേതൃത്വം രണ്ടുദിവസത്തെ കൂടിയാലോചനകള്‍ നടത്തി. പാര്‍ട്ടിയുടെ ഡോക്‌ടര്‍മാരുടെ ഫ്രാക്ഷനില്‍ അംഗമാണ്‌ ഡോ. ജോ.

Leave a Reply