അമ്മയുടെ സഞ്ചയന ദിവസം അച്‌ഛനും വിട പറഞ്ഞതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളായ കാവ്യയും മിഥുനും തനിച്ചായി

0

ചാരുംമൂട്‌(മാവേലിക്കര): അമ്മയുടെ സഞ്ചയന ദിവസം അച്‌ഛനും വിട പറഞ്ഞതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളായ കാവ്യയും മിഥുനും തനിച്ചായി. നൂറനാട്‌ പടനിലം പാലമേല്‍ രത്‌നാലയത്തില്‍ കല(45), ഭര്‍ത്താവ്‌ രവികുമാര്‍(50) എന്നിവരാണ്‌ മരിച്ചത്‌.
വൃക്ക രോഗബാധിതനായിരുന്ന രവികുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളുകളയായി കലയായിരുന്നു ശുശ്രൂഷയ്‌ക്കായി ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നത്‌. ഇടയ്‌ക്ക്‌ വീട്ടിലെത്തിയ കലയ്‌ക്ക്‌ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു.
അടൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല ഒരാഴ്‌ച മുമ്പ്‌ മരിച്ചു. തിങ്കളാഴ്‌ചയായിരുന്നു സഞ്ചയനച്ചടങ്ങ്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രവികുമാറിന്‌ രോഗം മൂര്‍ച്ചിക്കുകയും തിങ്കളാഴ്‌ച മരണപ്പെടുകയുമായിരുന്നു. സംസ്‌കാരം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here