ഭര്‍ത്താവ് ഉപേക്ഷിച്ചു, കുഞ്ഞ് ബാധ്യതയാകുമോ എന്ന ഭയം; കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയില്‍

0

കോഴിക്കോട്: കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയില്‍. മൂന്ന് മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിന് നൽകിയ മൊഴി.

രാവിലെ ആറ് മണിയോടെ കോഴിക്കോട് രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here