യുഎസിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; വൻ നാശനഷ്ടം

0

 
വാഷിങ്ടൻ: അമേരിക്കയിലെ കൻസാസിൽ വ്യാപക നാശം വിതച്ച് വമ്പൻ ചുഴലിക്കാറ്റ്. സംസ്ഥാനത്തെ വിവിധ മേഖലകളിലൂടെ ആഞ്ഞടിച്ച ചുഴലിയിൽപ്പെട്ട് വീടുകളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ ആളുകൾക്ക് പരിക്കേറ്റു. വൈദ്യുതി ബന്ധം പൂർണമായി തകർന്നു. 

കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ നൂറോളം വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വീടുകൾ ചുഴലിക്കാറ്റിൽ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് വൻ നാശമാണ് വിതച്ചത്. 

കാറ്റ് കെട്ടിടങ്ങളിലേക്കും മറ്റും കയറുന്നതും ഇതിന്റെ ശക്തിയിൽ അന്തരീക്ഷത്തിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുന്നതുമുൾപ്പെടെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here