രാജസ്‌ഥാന്‍ റോയല്‍സിനെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ഗുജറാത്ത്‌ ടൈറ്റസന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണിലെ ചാമ്പ്യന്‍മാരായി

0

അഹമ്മദാബാദ്‌: രാജസ്‌ഥാന്‍ റോയല്‍സിനെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ഗുജറാത്ത്‌ ടൈറ്റസന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണിലെ ചാമ്പ്യന്‍മാരായി. അരങ്ങേറ്റ സീസണില്‍ തന്നെ കിരീടവുമായാണു ഹാര്‍ദിക്‌ പാണ്ഡ്യയും സംഘവും മടങ്ങിയത്‌.
ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സിന്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 130 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ഗുഭ്‌മല്‍ ഗില്ലിന്റെ (43 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടസക്കം 45) ക്ഷമാപൂര്‍വമായ ഇന്നിങ്‌സാണു ഗുജറാത്തിന്റെ പിന്തുടര്‍ന്നുള്ള ജയം എളുപ്പമാക്കിയത്‌. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (ഏഴ്‌ പന്തില്‍ അഞ്ച്‌), മാത്യു വേഡ്‌ (10 പന്തില്‍ എട്ട്‌), നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ (30 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 34) എന്നിവരെ പുറത്താക്കി രാജസ്‌ഥാന്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. മൂന്ന്‌ വിക്കറ്റെടുത്ത പാണ്ഡ്യ ബൗളിങ്ങിലും തിളങ്ങി. ഗില്ലിനൊപ്പം കൂടിയ ഡേവിഡ്‌ മില്ലര്‍ (19 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 32) അടിച്ചു തകര്‍ത്തതോടെ റോയല്‍സിന്റെ ലക്ഷ്യം വൃഥാവിലായി. ട്രെന്റ്‌ ബോള്‍ട്ട്‌ നാല്‌ ഓവറില്‍ 14 റണ്‍ മാത്രം ഒരു വിക്കറ്റെടുത്തു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ബോള്‍ട്ടിന്റെ ഒരു ഓവര്‍ മെയ്‌ഡിനുമായി. പ്രസിദ്ധ കൃഷ്‌ണയും യുസ്‌വേന്ദ്ര ചാഹാലും ഒരു വിക്കറ്റ്‌ വീതമെടുത്തു. ഒബെദ്‌ മക്‌കോയി, ആര്‍. അശ്വിന്‍ എന്നിവര്‍ക്കു വിക്കറ്റെടുക്കാനായില്ല. മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ നായകന്‍ സഞ്‌ജു സാംസണ്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. വേഗമേറിയ ഔട്ട്‌ഫീല്‍ഡില്‍ റണ്‍ മഴ സൃഷ്‌ടിക്കാമെന്ന സഞ്‌ജുവിന്റെ കണക്കു കൂട്ടല്‍ പാളി. ബോളിവുഡ്‌ താരം രണ്‍ബീര്‍ കപൂര്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്‌മാനും അവതരിപ്പിച്ച പരിപാടികള്‍ക്കു ശേഷമാണു മത്സരം തുടങ്ങിയത്‌. കന്നി ഐ.പി.എല്ലില്‍ തന്നെ കിരീടം ലക്ഷ്യമിട്ട ഹാര്‍ദിക്‌ പാണ്ഡ്യയും സംഘവും മികച്ച ബൗളിങ്‌ പുറത്തെടുത്തു.
നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ നാല്‌ ഓവറില്‍ 17 റണ്‍ മാത്രം നല്‍കി മൂന്ന്‌ വിക്കറ്റെടുത്തു. രവിശ്രീനിവാസന്‍ സായ്‌ കിഷോര്‍ രണ്ട്‌ വിക്കറ്റും മുഹമ്മദ്‌ ഷമി, യഷ്‌ ദയാല്‍, റാഷിദ്‌ ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 22), ജോസ്‌ ബട്ട്‌ലര്‍ (35 പന്തില്‍ 39) എന്നിവര്‍ രാജസ്‌ഥാനു പതിഞ്ഞ തുടക്കം നല്‍കി. യഷ്‌ ദയാല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ യശസ്വി സായ്‌ കിഷോറിനു വിക്കറ്റു നല്‍കി മടങ്ങി. റണ്ണെടുക്കാനുള്ള വൃഗതയില്‍നിന്ന നായകന്‍ സഞ്‌ജു സാംസണിനെ (11 പന്തില്‍ 14) ഹാര്‍ദിക്‌ പാണ്ഡ്യയുടെ പന്തില്‍ സായ്‌ കിഷോര്‍ കൈയിലൊതുക്കി. ക്കു സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 10 പന്തുകളില്‍ രണ്ട്‌ റണ്ണുമായിനിന്ന ദേവദത്ത്‌ പടിക്കലും നിരാശപ്പെടുത്തി. പടിക്കലിനെ റാഷിദ്‌ ഖാന്റെ പന്തില്‍ മുഹമ്മദ്‌ ഷമി പിടികൂടി. ജോസ്‌ ബട്ട്‌ലറിനെ പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ കീപ്പര്‍ വൃദ്ധിമാന്‍ സാഹ പിടികൂടിയതോടെ രാജസ്‌ഥാന്‍ മികച്ച സ്‌കോറിലെത്തില്ലെന്ന്‌ ഉറപ്പായി. ഷിംറോണ്‍ ഹിറ്റ്‌മീറിനെ (12 പന്തില്‍ 11) പാണ്ഡ്യ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. പിഞ്ച്‌ ഹിറ്ററായി തിളങ്ങിയിരുന്ന ആര്‍. അശ്വിനെയും (ഒന്‍പത്‌ പന്തില്‍ ആറ്‌) ഫൈനലിന്റെ സമ്മര്‍ദം ബാധിച്ചു. അശ്വിനെ സായ്‌ കിഷോര്‍ ഡേവിഡ്‌ മില്ലറുടെ കൈയിലെത്തിച്ചു. റിയാന്‍ പരാഗ്‌ (15 പന്തില്‍ 15), ട്രെന്റ്‌ ബോള്‍ട്ട്‌ (ഏഴ്‌ പന്തില്‍ 11), ഒബെദ്‌ മക്‌കോയ്‌ (അഞ്ച്‌ പന്തില്‍ എട്ട്‌) എന്നിവര്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി. ആകെ രണ്ട്‌ റണ്ണാണു ഗുജറാത്ത്‌ ബൗളര്‍മാര്‍ അധികമായി നല്‍കിയത്‌്.

LEAVE A REPLY

Please enter your comment!
Please enter your name here