വ്‌ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനം

0

കോഴിക്കോട്‌: വ്‌ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനം. അനുമതി ആവശ്യപ്പെട്ട്‌ അന്വേഷണ സംഘം ആര്‍.ഡി.ഒയെ സമീപിച്ചു. ദുബായില്‍വച്ച്‌ റിഫയുടെ പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനാണു ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ മെഹ്നാസിനെതിരേ കാക്കൂര്‍ പൊലീസ്‌ കേസെടുത്തിരുന്നു.
306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരേ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്‌.പി.എ. ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.ജനുവരി അവസാനമാണ്‌ റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത്‌
എത്തിയത്‌. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്‌തിരുന്നത്‌. ആത്മഹത്യചെയ്‌തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്‌ഥലത്തുനിന്ന്‌ റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന്‌ രാവിലെ റിഫ മരിച്ച വിവരമാണ്‌ നാട്ടിലറിയുന്നത്‌. മൂന്നുവര്‍ഷംമുമ്പ്‌ ഇന്‍സ്‌റ്റഗ്രാംവഴി പരിചയപ്പെട്ടാണ്‌ മെഹ്നാസിനെ റിഫ വിവാഹംകഴിച്ചത്‌. തുടര്‍ന്ന്‌ ഭര്‍ത്താവിനോടൊപ്പം യുട്യൂബ്‌ വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ്‌ ഇപ്പോള്‍നാട്ടിലാണുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here