അണ്‍-റിസര്‍വ്‌ഡ്‌ കോച്ചുകള്‍ ഇന്നു പുനഃസ്‌ഥാപിക്കുമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

0

കൊല്ലം: ദക്ഷിണ റെയില്‍വേയുടെ പരിധിയിക്കുള്ളില്‍ സര്‍വീസ്‌ നടത്തുന്നതും കേരളത്തിലൂടെ ഓടുന്നതുമായ ട്രെയിനുകളില്‍ കോവിഡിനു മുമ്പുള്ള അണ്‍-റിസര്‍വ്‌ഡ്‌ കോച്ചുകള്‍ ഇന്നു പുനഃസ്‌ഥാപിക്കുമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു.
ദക്ഷിണ റെയില്‍വേയുടെ പരിധിക്കു പുറത്തു വിവിധ മേഖലകളിലൂടെ സര്‍വീസ്‌ നടത്തുന്ന ട്രെയിനുകളില്‍ കോവിഡിനു മുമ്പുള്ള അണ്‍-റിസര്‍വ്‌ഡ്‌ കോച്ചുകള്‍ ഘട്ടംഘട്ടമായി പുനഃസ്‌ഥാപിക്കും. അടുത്ത മാസം 30 തോടെ എല്ലാ ട്രെയിനുകളിലും അണ്‍-റിസര്‍വ്‌ഡ്‌ കോച്ച്‌ സൗകര്യം കോവിഡിനു മുമ്പത്തെ സ്‌ഥിതിയിലാക്കും. അണ്‍-റിസര്‍വ്‌ഡ്‌ കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റ്‌ സൗകര്യം പുനഃസ്‌ഥാപിച്ചെന്നും മറ്റു ട്രെയിനുകളില്‍ അണ്‍-റിസര്‍വ്‌ഡ്‌ കോച്ചുകള്‍ അനുവദിക്കുന്ന മുറയ്‌ക്കു സീസണ്‍ ടിക്കറ്റ്‌ സൗകര്യം പുനഃസ്‌ഥാപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത്‌ അണ്‍ റിസര്‍വ്‌ഡ്‌ കോച്ചുകള്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു നല്‍കിയ കത്തിനു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബി.ജി. മല്യ നല്‍കിയ മറുപടിയിലാണ്‌ ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയതെന്നു പ്രേമചന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here